ഹനുമാൻ കുരങ്ങ് തിരിച്ചെത്തി.

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയ്ക്ക് ഉള്ളിൽത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേർന്നുള്ള ഭാഗത്താണിത്.

ഇന്നലെയാണ് ഹനുമാൻ കുരങ്ങ് പുറത്തുചാടിയത്. പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് അക്രമസ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടുന്നതിനായി മൃഗശാല ജീവനക്കാരുടെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിവരുന്നതിനിടെയിലാണ് കുരങ്ങ് തിരിച്ചെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *