ബിനോമോൻ പഴയമഠത്തിന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ഉജ്ജ്വല സ്വീകരണം നല്കി.

Kerala Alappuzha
Print Friendly, PDF & Email

ബിനോമോൻ-പഴയമഠത്തിന്-ലയൺസഎടത്വാ : രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണം നേടിയ ബിനോമോൻ പഴയമഠത്തിന് ഉജ്വല സ്വീകരണം നല്കി. തിരുവല്ല റെയിൽവെ സ്റ്റേഷനിൽ എത്തിയ ബിനോമോനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിലാണ് സ്വീകരിച്ചത്.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, പ്രവാസി കോർഡിനേറ്റർ ഫിബിൻ ബേബി, ലേഡീസ് ഫോറം കൺവീനർ ഷേർലി അനിൽ, മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ കെ ജയചന്ദ്രൻ, വിൽസൺ കടുമത്തിൽ, ഗോകുൽ അനിൽ, ജിജിമോൾ ജോൺസൺ എന്നിവർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

തൃശൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ് നീന്തൽ മത്സരത്തിൽ കഴിഞ്ഞ മാസം 4 സ്വർണ്ണം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *