ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ആരംഭിച്ച ഭവന നിർമാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ലാഭവിഹിതം വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ 16 ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചത്. അപേക്ഷകൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ മാർച്ച്‌ 31 ന് മുൻപായി സമർപ്പിക്കണം.

അപേക്ഷിക്കുന്ന വ്യക്തികൾ കഴിഞ്ഞ അഞ്ചു വർഷമായി ക്ഷേമനിധിയിൽ സജീവ അംഗത്വം ഉള്ള ആളായിരിക്കണം, അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിൽ ആർക്കും ഭവനം ഉണ്ടാവരുത്. കാർഡിൽ ഉൾപ്പെട്ട ആരും പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിക്കാരോ പെൻഷൻ പറ്റുന്നവരോ ആയിരിക്കരുത്, റേഷൻ കാർഡിലെ അംഗങ്ങളുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്.

ക്ഷേമനിധി അംഗത്വ പുസ്തകവും അതിന്റെ പകർപ്പും റേഷൻ കാർഡും പകർപ്പും,ആധാരം, കരമടച്ച രസീത് എന്നിവയുടെ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, വീട് വാസയോഗ്യമല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുൻഗണനാ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാധ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡും അതിന്റെ പകർപ്പും, ബാങ്ക് പാസ്സ് ബുക്കും അതിന്റെ പകർപ്പും, രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ തുടങ്ങിയ രേഖകൾ അപേക്ഷിക്കുന്ന വ്യക്തികൾ അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്കായി

Leave a Reply

Your email address will not be published. Required fields are marked *