പത്തനംതിട്ട പീഡനം : ഇതുവരെ 30 കേസുകൾ, 52 അറസ്റ്റ് : ഇനി ഏഴു പേർ കൂടി പിടിയിലാകാനുണ്ട്

Crime
Print Friendly, PDF & Email

പത്തനംതിട്ട: ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ദളിത് പെൺകുട്ടി നിരന്തര ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ ഉടനടി പിടികൂടി. സുമിത് (25) ആണ് അറസ്റ്റിലായത്. ഇതോടെ ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 17 ആയി. നാല് സേ്റ്റഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ എടുത്ത മൂന്ന് കേസുകളിലെ ഓരോ പ്രതികളെകൂടി വ്യാപകമാക്കിയ അനേ്വഷണത്തില്‍ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ആര്‍. രഞ്ജിത്ത് (23), അതുല്‍ ലാല്‍ (19), പി. പ്രവീണ്‍ (20) എന്നിവരാണ് ഇന്ന് പിടിയിലായവര്‍. ആകെ 25 പ്രതികളില്‍ 19 പേര്‍ ഇതുവരെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജയിലിലാണ്. ഇലവുംതിട്ട പോലീസ് ഇനി അറസ്റ്റ് ചെയ്യാനുള്ളത് അഞ്ചു പ്രതികളെയാണ്.

മലയാലപ്പുഴ സേ്റ്റഷനിലെ കേസിലെ പ്രതി അഭിജിത്തി(26)നെ ചെന്നൈയില്‍ നിന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. രണ്ടുദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യമായ നീക്കത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേ്വഷണമാണ് ഫലം കണ്ടത്. ഇതോടെ ആകെ അറസ്റ്റ് 52 ആയി. പത്തനംതിട്ട സേ്റ്റഷനിലെടുത്ത 11 കേസുകളില്‍ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.

ഇനി പിടികൂടാനുള്ളത് ഏഴു പ്രതികെളയാണ്. ഇവരെ മുഴുവന്‍ തിരിച്ചറിഞ്ഞതായും സമയബന്ധിതമായും ഊര്‍ജിതമായും നടക്കുന്ന അനേ്വഷണത്തില്‍ ഉടനടി പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *