ശബരിമല: ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. ചങ്ങനാശ്ശേരി പനച്ചിക്കാട് കൊച്ചുമേച്ചേരിയിൽ വീട്ടിൽ ബാബു (65) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒമ്പത് വയസുകാരി അരുഷി, ശശി, അർജുൻ, ഡ്രൈവർ ശരത് (42) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് അട്ടത്തോടിനും ചാലക്കയത്തിനുമിടയിൽ പൊന്നാമ്പാറയിൽ ആയിരുന്നു അപകടം. മോട്ടോർ വാഹന വകുപ്പ് ക്യൂ.ആർ.ടി ടീമും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


