കുളനട: അമോണിയ കയറ്റി വന്ന ലോറിയുടെ ടയർ ഭാഗത്ത് നിന്ന് പുക ഉയർന്നു. പിന്നാലെ വന്ന കാറിലുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വിവരം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ലോറി നിർത്തി. വിവരം ലഭിച്ചത് അനുസരിച്ച് സ്ഥലത്ത് വന്ന വന്ന ഫയർഫോഴ്സ് അരമണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് അപകടം ഒഴിവാക്കി.
എറണാകുളത്തു നിന്നും അമോണിയ സിലിണ്ടർ കയറ്റി തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയിലേക്ക് പോയ ലോറിയുടെ പിന്നിലെ ഇടതു ടയറിന്റെ ബ്രേക്ക് ലൈനർ ചൂടായതിനെ തുടർന്നാണ് കനത്ത പുക ഉയർന്നത്. എംസി റോഡിൽ കുളനട മാന്തുക ഭാഗത്ത് പുലർച്ചെ 12 മണിയോടെ ആണ് സംഭവം ഉണ്ടായത്. ലോറിയിൽ ഏകദേശം 350 സിലിണ്ടർ ഉണ്ടായിരുന്നു.
പിറകിലെ വാഹനത്തിൽ വന്ന യാത്രക്കാർ പറഞ്ഞാണ് ഡ്രൈവർ സംഭവം അറിഞ്ഞത്. അടൂർ ഫയർഫോഴ്സിൽ നിന്നും സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ സന്തോഷ്, മുഹമ്മദ്, രാഹുൽ, സുജിത്ത്, ഹരിലാൽ, സുരേഷ് കുമാർ, രാജീവ് എന്നിവർ പങ്കെടുത്തു.


