സ്വാമി അയ്യപ്പൻ റോഡിൽ വെച്ച് ഇരയ്യപ്പന്‌ പാമ്പുകടിയേറ്റു

Pathanamthitta
Print Friendly, PDF & Email

ശബരിമല: ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകന് പാമ്പ് കടിയേറ്റു. തമിഴ്‌നാട് തിരുവള്ളൂര്‍ പെരിയടപ്പാളയം കാമരാജര്‍ രണ്ടാം നമ്പര്‍ സ്ട്രീറ്റില്‍ 4/9 ല്‍ ജഗനാ(30)ണ് പാമ്പ് കടിയേറ്റത്. ഇയാളെ പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡി ക്കല്‍ കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ പമ്പ കരിക്ക് വില്പന കേന്ദ്രത്തിന് സമീപം വച്ച് ഇന്നലെ വൈകിട്ട് 3.30നാണ് ഇയാളുടെ ഇടതുകാലിന് പാമ്പ് കടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *