മലേഷ്യയിലെ ക്വാലാലമ്പൂരിൽ ആരംഭിച്ച ശ്രവണ പരിമിതരുടെ 10 മത് ഏഷ്യാ പസഫിക്ക് ഗയിംസിൽ 4X400 മീറ്റർ സീനിയേഴ്സ് മിക്സഡ് റിലേയിൽ ഓൾ ഇന്ത്യാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് ടീം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കേരള ശ്രവണ പരിമിത കായിക കൗൺസിൽ താരമായ റിദ്വാൻ അഹമ്മദ് ഉൾപ്പെട്ട ടീമാണിത്. 400 മീറ്റർ ഹർഡിൽസിൽ മൂന്നാം സ്ഥാനവും റിദ്വാൻ കരസ്ഥമാക്കി.
മലപ്പുറം വെള്ളില കോഴിപ്പറമ്പ് പരേതനായ കിഴക്കേ പറമ്പൻ അഹമ്മദ് കുട്ടിയുടെയും സൗജന്റേയും മകനും തിരുവനന്തപുരം നിഷിലെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമാണ്. കേരളത്തിന്റെ ഷൈനി ജോബി ടീമിന്റെ വനിതാ മാനേജരാണ്. മേള ഡിസംബർ 8 നു സമാപിക്കും


