വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്വകാര്യ ഭൂമികളിലെ തടിയുൽപാദനം വർദ്ധിപ്പിക്കുന്നതിനും, ഉൽപാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വർഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു വർഷം വളർച്ചയെത്തിയ 50 തൈകൾ എങ്കിലും ഉണ്ടായിരിക്കണം. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളും, അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 ന് അകം പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *