നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് നാലു പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

കുമ്പഴ: പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴ മല്ലശ്ശേരി മുക്കിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരുക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കുമ്പഴ ഭാഗത്ത് നിന്നും വന്ന കാർ മല്ലശ്ശേരി മുക്ക് ഐസ് ഫാക്ടറിക്ക് മുൻഭാഗത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന കലുങ്കിലേക്ക് ഇടിച്ചുകയറി തല കീഴായി മറിയുകയായിരുന്നു. സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ സ്ത്രീകൾ അടക്കം ഉള്ള യാത്രക്കാരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് പേരുടെ പരുക്ക് സാരമുള്ളതാണ്. പട്ടാഴി സ്വദേശി പ്രസന്ന കുമാർ, വകയാർ സ്വദേശി പുഷ്പകല എന്നിവർക്കാണ് സാരമായ പരുക്കുള്ളത്. കാറിലുണ്ടായിരുന്നവർ ബന്ധുക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *