നാടിനു അഭിമാനമായി ദേവനന്ദ !!

Kottayam Special
Print Friendly, PDF & Email

കോട്ടയം – കിടങ്ങൂർ N.S.S.H.S. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലസ് ടു ഹ്യൂമാനിറ്റിസിൽ 1200 1195 മാർക്കോടെ ( 99.6% ) മികച്ച വിജയം നേടി സ്കൂൾ ടോപ്പറായിരിക്കുകയാണ് വിദ്യാർത്ഥിനിയായ ദേവനന്ദ എസ് . അയർക്കുന്നം നെടുംകരയിൽ സുനിൽകുമാർ – ദീപ ദമ്പതികളുടെ മകളാണ് ഈ മിടുമിടുക്കി .❤️🙏 ബാലശാസ്ത്ര കോൺഗ്രസിലും , സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടിൽ സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടു വർഷവും A ഗ്രേഡ് നേടിയിട്ടുണ്ട് ദേവനന്ദ. അതോടൊപ്പം സംസ്ഥാന സർക്കാർ , സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കാർഷിക ലേഖന മത്സരത്തിൽ മൂന്നു തവണ സംസ്ഥാനതല ജേതാവായി പാഠ്യ വിഷയങ്ങൾക്ക് പുറത്തും ദേവനന്ദ മികവു പുലർത്തിയിട്ടുണ്ട് . ദേവനന്ദ ❤️🙏 അനിയൻ ദേവദത്ത് ഇതേ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു . ദേവദത്ത് സംസ്ഥാന സ്കൂൾ മേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി ഗൂഗിൾ അസിസ്റ്റൻറ് മാതൃകയിലുള്ള ജാർവിസ് എന്ന റോബോട്ട് നിർമ്മിച്ച് ഏറെ പ്രശംസ നേടുകയും സതേൺ സയൻസ് ഫെയറിൽ ഫൈനലിൽ തിരഞ്ഞെടുക്കപെടുകയും അവിടെ ഭാരത് ഇലക്ട്രോണിക്സിന്റെ ബെസ്റ്റ് ഇൻഡസ്ട്രിയൽ അവാർഡ് നേടുകയും , അതോടൊപ്പം സെൻട്രൽ ഗവൺമെന്റിന്റെ വൈഐപി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *