അടിച്ചു ഫിറ്റായി നാട്ടുകാരുടെ നെഞ്ചത്തോട്ട് കയറാൻ ചെന്ന എക്‌സൈസ് അസി. ഇൻസ്‌പെക്ടർ അറസ്റ്റിൽ:

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മദ്യപിച്ച് ലക്കുകെട്ട് ഓട്ടോറിക്ഷ യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം കുറവിലങ്ങാട് എക്‌സൈസ് റെയിഞ്ച് ഓഫീസിൽ നിന്നും നിലക്കലിൽ ഡ്യൂട്ടി ചെയ്തു വന്നിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അജിമോനെതിരേയാണ് നിലയ്ക്കൽ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 8.15 ന് നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ നിലയ്ക്കൽ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന തുലാപ്പള്ളി സ്വദേശികളായ കുടുംബത്തോടാണ് മദ്യലഹരിയിൽ ഇയാൾ കയർക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തത്. നിലയ്ക്കൽ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *