പത്തനംതിട്ട – വനിതാ – ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈൻ ഫീൽഡ് ടർഫിൽ സംഘടിപ്പിച്ചു. ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ നിർവഹിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വ. പേരൂർ സുനിൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ, ചൈൽഡ് ഹെൽപ്പ് ലൈൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



