ജോജി കാവുംപടിക്കലിന് സെന്റ് തോമസ് കോളേജിന്റെ ആദരവ്

Kerala Pathanamthitta Special
Print Friendly, PDF & Email

കോഴഞ്ചേരി – സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന നിർദ്ധന കുടുംബത്തിലെ കുട്ടിക്ക് കോളേജിലെ NSS യൂണിറ്റ് ഒരു വീട് നിർമ്മിച്ചു നൽകി . NSS യൂണിറ്റിൽ ഉള്ള കുട്ടികളും ടീച്ചറുമാരു ചേർന്ന് ആണ് ഈ വീടിനുള്ള ഫണ്ട്‌ സ്വരൂപിച്ചത്. കോളേജിലെ NSS യൂണിറ്റ് വീടില്ലാത്ത ഒരു വിദ്യാർഥിക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ ശ്രമിക്കുന്നു എന്ന് ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട കോഴഞ്ചേരിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, കോഴഞ്ചേരി പൗരാവലി പ്രസിഡന്റും കൂടിയായ ജോജി, ഇതിന്റെ ഉത്തരവാദപെട്ടവരുമായി ബന്ധപ്പെടുകയും, ഈ നിർമ്മിക്കുന്ന വീടിന്റെ ഇലക്ട്രിക്കൽ & പ്ലബിങ് ജോലികൾ ഫ്രീ ആയി ചെയ്തു നൽകാമെന്നു അറിയിക്കുകയും ചെയ്തിരുന്നു .

ഒരു വർഷം മുൻപ് ജോജി ഉറപ്പു കൊടുത്തതിന് പ്രകാരം ഈ പണികൾ ചെയ്തു നൽകാൻ തയാറാണോ എന്ന് അടുത്ത സമയത്ത് ചോദിച്ചു. ഈ വീട് പണിയുന്നത് പത്തനാപുരത്തു ആണെന്നും പറഞ്ഞു. സത്യത്തിൽ ജോജി ഞെട്ടിപ്പോയി, ജോജി കരുതിയത് ഈ വീട് കോളേജിന് ഒരു 10 കിലോമീറ്റർ ചുറ്റളവിൽ ആയിരിക്കും എന്നാണ്. 45 കിലോമീറ്റർ ദുരത്തിൽ ആണ് സ്ഥലം , ഇത്രയും ദുരത്തു പോയി ചെയ്യുന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ലങ്കിലും, ഒരു വർഷം മുൻപ്പ് ഈ പണികൾ, ചെയ്തു കൊടുക്കാമെന്ന് വാക്ക് പറഞ്ഞതിനാൽ, അത് പാലിക്കാനായി ജോജി ആ ദൗത്യം ഏറ്റെടുത്തു.

അങ്ങനെ ജോജി പല ദിവസങ്ങളിലായി പത്തനാപുരത്തു പോയി ഈ വീടിന്റെ ഇലക്ട്രിക്കൽ & പ്ലബിങ് ജോലി ഫ്രീ ആയി തന്നെ ചെയ്തു നൽകി. ജോജി കരുതുന്നത് എല്ലാം ദൈവത്തിന്റെ പദ്ധതി തന്നെ ആണ് എന്നാണ്, ഒരിക്കലും പ്രതിഷിക്കാത്ത ഒരു സ്ഥലത്ത് ഈ പുതിയ ദൗത്യം പൂർത്തികരിക്കാൻ ദൈവം ഇടവരുത്തിയത് ഭാഗ്യം തന്നെയായി ജോജി കരുതുന്നു.. കോഴഞ്ചേരി കോളേജ് ചെയ്യുന്ന ഈ നന്മക്കും, ആ വീടിനോടൊപ്പവും ജോജിക്കും ചേർന്ന് നിൽക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടന്ന് ജോജി പറഞ്ഞു.. ഈ വീടിന്റെ താക്കോൽ ദാനം സെന്റ് കോളേജിൽ വെച്ചു ഇന്നലെ ശനിയാഴ്ച (16/11/24) രാവിലെ 12 മണിക്ക് കോളേജ് മാനേജർ Rt റവ. ജോസഫ് മാർ ബർന്നബാസ് സഫ്രറഗൻ മെത്രാപോലീത്ത തിരുമേനി നിർവ്വഹിച്ചു, ജോജി ചെയ്ത സേവനത്തിനു ആ സമ്മേളനത്തിൽ വെച്ച് ജോജിയെ ആദരിച്ചു. അങ്ങനെ ആ ദൗത്യവും പൂർണ്ണം. എല്ലാം ദൈവത്തിന്റെ കൃപ എന്ന് ജോജി ഫേസ്‌ബുക്കിൽ കുറിച്ചു.

വീട് ഇല്ലാത്ത സാധുക്കൾക്കായി നന്മ ഉള്ള ആരെങ്കിലും ഇതുപോലെ ഇനിയും വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വരികയാണെങ്കിൽ ജോജിയെ അറിയിച്ചാൽ, അവരോടൊപ്പം സഹകരിക്കാൻ തയ്യാറാണെന്ന് ജോജി അറിയിച്ചു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നപോലെ.

Leave a Reply

Your email address will not be published. Required fields are marked *