വയനാട് – ബി.ജെ.പിയുടെ യുവമുഖമാണ് വയനാട്ടിലെ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നിലവിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി. മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രം. ഇപ്പോൾ നവ്യയെ ഇത്തവണ തേടിയെത്തിയിരിക്കുന്നത് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വമാണ്. അവിടെ പ്രത്യേകത 40 വർഷം ഇന്ത്യ ഭരിച്ചിട്ടു വടക്കേ ഇന്ത്യയിൽ രക്ഷയില്ലാതെ വയനാട്ടിലേക്ക് മത്സരിക്കാൻ വന്ന കുടുംബത്തിന്റെ പ്രതിനിധിയോടെയാണ് മത്സരം എന്നുള്ളതാണ് . ഇന്ദിരാ ഗാന്ധിയെ പരാജയപ്പെടുത്തിയ ചിക്കമംഗ്ലൂർ വയനാട്ടിലും ആവർത്തിക്കുമോ ? നവ്യ ജയിച്ചാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രം. മേലാൽ മലയാളിയെ നമ്പി വടക്കേ ഇന്ത്യക്കാർ വരില്ല !!
ഹൈദരാബാദ് ഐ.ടി കമ്പനിയിലെ സോഫ്ട്‍വെയർ എൻജിനിയർ ജോലി ഉപേക്ഷിച്ചാണ് നവ്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2007-ൽ ബിരുദം കരസ്ഥമാക്കിയ നവ്യ കാലിക്കറ്റ് യൂണിവേഴ്സിറ്റി കെഎംസിടി എൻജിനീയറിങ് കോളജിൽ നിന്നായിരുന്നു ബി-ടെക് ബിരുദം നേടിയത്. പിന്നീടാണ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്ത് സജീവമായത്. കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽനിന്ന് രണ്ടുതവണ തുടർച്ചയായി ജയിച്ച നവ്യ, പിന്നീട് കോഴിക്കോട്ടെ പ്രധാന നേതാവായി ഉയരുകയും ചെയ്തു.
2015-ൽ കാരപ്പറമ്പ് വാർഡിൽനിന്ന് താമരപിടിച്ച് വിജയിച്ച നവ്യ കോർപ്പറേഷനിൽ കയറുമ്പോൾ അത് താത്കാലികമെന്ന് പറഞ്ഞു എതിരാളികൾ കളിയാക്കിയിരുന്നു. 2020-ൽ വീണ്ടും തിരഞ്ഞെടുപ്പെത്തി, എതിരാളികൾ പഠിച്ച പണിയെല്ലാം ചെയ്തിട്ടും പക്ഷെ, കാരപ്പറമ്പിൽ വീണ്ടും താമര വിരിഞ്ഞു. ഇപ്പോൾ ആ വാർഡ് ബിജെപിയുടെ കുത്തകയായി മാറുകയും ചെയ്തു.
2021-ൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള അവസരവും നവ്യക്ക് ലഭിച്ചു. അന്ന് 24,873 വോട്ടു നേടി മൂന്നാമതെത്തി. 2016-ൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥി നേടിയതിനേക്കാൾ 5733 വോട്ടുകൾ അവർ ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ നേടി. പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ പരമ്പരാഗത മേഖലകളായ ചാലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി മികച്ച പ്രകടനം കാഴ്ചവെച്ചു.

രാഹുൽഗാന്ധി 2019-ൽ വയനാട്ടിലെത്തിയപ്പോൾ അന്ന് രാഹുലിനെ അടുത്ത പ്രധാനമന്ത്രി ആണല്ലോ എന്ന് കരുതി ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു വയനാട്ടുകാർ. വലിയ വിമർശനങ്ങൾക്കിടയിലും 431770 എന്ന, സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയാണ് അവർ ചേർത്ത് നിർത്തിയത്. അഞ്ച് വർഷത്തിനിപ്പുറം ഇത്തവണയും രാഹുൽ വയനാട്ടിൽ വീണ്ടുമെത്തിയെങ്കിലും 364422 എന്ന സംഖ്യയിലേക്ക് ഭൂരിപക്ഷം ചുരുങ്ങി. റായ്ബറേലിയിലെ വിജയത്തിന് ശേഷം രാജിവെച്ച് വയനാട് ഉപതിരഞ്ഞെടുപ്പിലേക്കും പോയി. രാഹുലിന് പകരം പ്രിയങ്കാ മത്സരിക്കാനെത്തുന്നു. ഇവർക്ക് എതിരാളിയായിട്ടാണ് എൻ.ഡി.എയിൽ നിന്ന് നവ്യഹരിദാസും എൽ.ഡി.എഫിൽ നിന്ന് സത്യൻമൊകേരിയുമെത്തുന്നത്. ഇവിടെ മത്സരം 40 വർഷം ഭരിച്ച കുടുംബത്തിന്റെ പ്രതിനിധിയും, മലയാളികളെ കബളിപ്പിക്കാൻ വേണ്ടി മത്സര രംഗത്തുള്ള അവരെ പിന്തുണക്കുന്ന മുന്നണി സ്ഥാനാർത്ഥിയായ സിപിഐ സ്ഥാനാർത്ഥിയും ഒരു പക്ഷെ നാളെ ഇന്ത്യയുടെ തന്നെ രാഷ്ട്രമായ പ്രതീക്ഷയായി മാറാവുന്ന ബിജെപി സ്ഥാനാർട്ടി നവ്യ ഹരിദാസുമാണ്. ഇത്തവണ വയനാട്ടുകാർ സമ്മദിദാനവാകാശം രാജ്യത്തിനു വേണ്ടി വിനിയോഗിച്ചാൽ അത് കുടുംബ രാഷ്ട്രീയത്തിന് മറുപടിയാകും. മതേതരത്വം എന്ന മതം നോക്കി വോട്ട് കിട്ടും എന്ന അമിത വിശ്വാസമാണ് നെഹ്‌റു കുടുംബത്തിന്റെ പ്രതിനിധിയെ അവസാനം വയനാട്ടിലേക്ക് എത്തിച്ചത് . മലയാളി സത്യം മനസിലാക്കി വോട്ട് ചെയ്‌താൽ പിന്നെ ഒരിക്കലും ഇങ്ങനൊരു കെട്ടിഎഴുന്നെള്ളിക്കൽ രാഷ്ട്രീയത്തിൽ കേരളത്തിലേക്ക് ഉണ്ടാകില്ല .

നവ്യ ഹരിദാസ് എന്ന മലയാളി പെൺകുട്ടിക്ക് ഒരുപക്ഷെ ഇന്ത്യാ രാജ്യത്തിന്റെ ഭരണ നിർവ്വഹണ സ്ഥാനങ്ങളിലേക്ക് തന്നെ ഇതൊരു സാദ്ധ്യതയാകും. വഖഫ് ഭൂമി സ്വന്തമാക്കാൻ നിയമ പോരാട്ടം നടത്തുന്നവർക്കുള്ള തിരിച്ചടിയാകും ഓരോ വോട്ടും. അപ്പൊ കുത്തിക്കോ ഓരോ വോട്ടും എങ്ങാണ്ടു നിന്ന് വന്ന ആരാണ്ടുക്ക്.. !!


