പത്തനംതിട്ട: റോഡിന് കുറുകെ പട്ടി ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധികൻ മരിച്ചു. കൂടൽ മംഗലത്ത് തെക്കേതിൽ പങ്കജാക്ഷൻ (71) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ മലയാലപ്പുഴ പുതുക്കുളത്താണ് സംഭവം. കൂടലിലെ വീട്ടിൽ നിന്നും മകൾ ശ്രീജ ഓടിച്ച സ്‌കൂട്ടറിൽ പെരുനാട്ടിലേക്ക് വരികയായിരുന്നു പങ്കജാക്ഷൻ. ശ്രീജയുടെ ഭർതൃവീടാണ് പെരുനാട്ടിലേത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ പങ്കജാക്ഷനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ശ്രീജയ്ക്കും സാരമായ പരുക്കുണ്ട്.


