കെ സ്റ്റോര്‍ പദ്ധതി അടൂര്‍ താലൂക്ക് തല ഉദ്ഘാടനം

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – കെ സ്റ്റോര്‍ പദ്ധതിയുടെ അടൂര്‍ താലൂക്ക് തല ഉദ്ഘാടനം പള്ളിക്കല്‍ ചെറുകുന്നിലുള്ള 1314171- ാം റേഷന്‍കടയില്‍ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുവിതരണം കൂടുതല്‍ ജനസൗഹൃദമാക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും കെ സ്റ്റോര്‍ സേവനം എല്ലാ പൊതുജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പള്ളിക്കല്‍പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, വാര്‍ഡ് മെമ്പര്‍ രഞ്ജിനി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹാര്‍ദമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കിയും മില്‍മ, ശബരി ഉല്‍പന്നങ്ങളുടെയും ചോട്ടുഗ്യാസിന്റെയും ന്യായമായ നിരക്കിലുള്ള വിപണനം ഉള്‍പ്പെടുത്തിയും റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് കേരള സ്റ്റോര്‍ എന്ന കെ സ്റ്റോര്‍.

Leave a Reply

Your email address will not be published. Required fields are marked *