കണ്ടൈനർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ നവവധു മരിച്ചു

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് കണ്ടെയ്‌നർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദൻ (29) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെ ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്താണ് അപകടം. ഭർത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖിൽ ജിത്തുമൊത്ത് ബൈക്കിൽ യാത്ര ചെയ്തു വരവേ കണ്ടെയ്നർ ലോറി ബൈക്കിന് പുറകിൽ ഇടിക്കുകയും റോഡിലേക്ക് വീണ കൃപയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയുമായിരുന്നു.

കൃപയുടെ മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ അഖിൽ ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയായ കൃപ മുകുന്ദനും അഖിൽ ജിത്തുമായുള്ള വിവാഹം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 21നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *