സൗദിയിൽ ജോലിക്കിടെ മലയാളി നേഴ്സ് കുഴഞ്ഞുവീണു മരിച്ചു

Thrissur
Print Friendly, PDF & Email

റിയാദ് : ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്‌സ് സൗദിയിൽ നിര്യാതയായി. മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്ന തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും, ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഈ ഓണത്തിന് നാട്ടിൽ പോയ ഡെൽമ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഡെന്ന ആന്റണിയാണ് ഏക സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *