നയനയ്ക്കും കുടുംബത്തിനും അനുഗ്രഹമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നന്മ !!

Kerala Thrissur

ഇരിങ്ങാലക്കുട: മുരിയാട് തറയിലക്കാട് സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ നയന മണികണ്ഠന് അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകുമെന്ന് സുരേഷ്ഗോപി കുടുംബത്തെ അറിയിച്ചു. ഇപ്പോൾ ടർപ്പാളിൻ മേഞ്ഞ് തകരാറിലായി നിൽക്കുന്ന വീട്ടിലായിരുന്നു നയനയും കുടുംബവും താമസിച്ചിരുന്നത്. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരിൽ അറിയിക്കുകയും സുരേഷ്ഗോപി കൊടുത്തയച്ച ഷാൾ അണിയിക്കുകയും അനുമോദിക്കുകയും ചെയ്തു.

തിരക്കിലായിരുന്ന അദ്ദേഹം തത്സമയം വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, ഇരിങ്ങാലക്കുട – ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുഭീഷ്, ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,സെക്രട്ടറി കെ ആർ രഞ്ജിത്ത്, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് അനീഷ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ആർച്ചാ അനീഷ്, ബിജെപി ജില്ലാ കമ്മറ്റിയംഗം അഖിലാഷ് വിശ്വനാഥൻ ,യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബൂത്ത് പ്രസിഡണ്ടുമാരായ സന്തോഷ് തറയിലക്കാട്, ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ, സരീഷ് കാര്യങ്ങാട്ടിൽ, ലിഷോൺ ജോസ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നയനയുടെ ടർപ്പോളിൻ മേഞ്ഞ, വീട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അച്ഛനായ മണികണ്ഠൻ നേരത്തെ മരണപ്പെട്ടിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ‘അമ്മ ഈ കുടുംബം പുലർത്തുന്നത്. പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച അപ്പോൾത്തന്നെ വീട് വെച്ചുനല്കാമെന്ന തീരുമാനം കുടുംബത്തെ അറിയിക്കുവാൻ പ്രവർത്തകരെ അയക്കുകയായിരുന്നു. സന്തോഷ കണ്ണീരോടെയാണ് നയനയുടെ കുടുംബം അദ്ദേഹത്തിന്റെ അനുഗ്രഹത്തെ സ്വീകരിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *