ദ്രാവിഡ ഗോത്രാചാര പ്രകാരം കല്ലേലിക്കാവിൽ കൗള ഗണപതി പൂജ

Lifestyle
Print Friendly, PDF & Email

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കൗള ആചാര സ്തുതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വർഷത്തിൽ ഒരിക്കൽ വിനായക ചതുർഥി ദിനത്തിൽ നടക്കുന്ന വിശേഷാൽ കല്ലേലി കൗള ഗണപതി പൂജ നടന്നു .

നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന കൗള ആചാര അനുഷ്ടാനങ്ങളിൽ അധിഷ്ഠിതമായ പൂജയാണ് കൗള പൂജ , കല്ലേലിക്കാവിലെ ഗണപതി കൗള ഗണപതി സങ്കൽപത്തിൽ ഉള്ളതായതിനാൽ കരി ഗണപതിയ്ക്ക് ആണ് പ്രാമുഖ്യം നൽകി പൂജകൾ ചെയ്തത്

രാവിലെ 5 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ , വാനര ഊട്ട് ,മീനൂട്ട് ,കല്ലേലി അപ്പൂപ്പൻ പൂജ കല്ലേലി അമ്മൂമ്മ പൂജ തുടർന്ന് നിത്യ അന്നദാനം സമർപ്പിച്ചു .

രാവിലെ 10 മണിയ്ക്ക് കല്ലേലി കൗള ഗണപതി പൂജ നടന്നു . പഴവർഗ്ഗങ്ങളും കരിക്കും കരിമ്പും വിള വർഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമർപ്പിച്ചു പൂജകൾ അർപ്പിച്ചു . തുടർന്ന് മൂർത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ ,999 മലയ്ക്ക് പൂജകൾ എന്നിവ സമർപ്പിച്ചു .പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *