ISRO യുടെ ബെസ്റ്റ് പെർഫോർമർ അവാർഡ് പന്തളം മൈക്രോ ITI ക്ക്

Pathanamthitta Kerala TECH
Print Friendly, PDF & Email

തിരുവനന്തപുരം – ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23 രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികൾ ISRO യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇതിൽ സെലിബറേറ്റ്, ഷെയർ ആൻഡ് വിൻ പദ്ധതിയിൽ ഏഴാമത്തെ സോണിൽ ഉൾപ്പെട്ട കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കോളേജുകൾ,എഞ്ചിനീയറിംഗ് കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ കൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഡിപ്ലോമ/ഐ ടി ഐ കാറ്റഗറിയിൽ ബെസ്റ്റ് പെർഫോർമറിൽ ഒന്നാം സ്ഥാനം പന്തളം മൈക്രോ ഐ ടി ഐ ക്ക് ലഭിച്ചു. വിക്രം സാരഭായി സ്പേസ് സെന്ററിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിയിൽ നിന്നും മൈക്രോ ഐ ടി ഐ പ്രിൻസിപ്പാൾ ടി ഡി വിജയകുമാർ അക്കാഡമിക് ഡയറക്ടർ സുരേഷ് കുമാർ, ഇൻസ്‌ട്രക്ടർ സുഭാഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു. വി എസ്സ് എസ്സ് സി ഡയറക്ടർ ഡോ.എസ്സ്. ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ എൻ. വിനോദ്കുമാർ തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *