പത്തനംതിട്ട : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്‌സഭ മണ്ഡലത്തിലെ തോമസ് ഐസക്കിന്റെ പരാജയത്തെ തുടർന്ന് ഫേസ്ബുക്കിൽ പാർട്ടിക്കെതിരേ പോസ്റ്റ് ഇട്ട ഏരിയ കമ്മറ്റി അംഗത്തെ തരംതാഴ്ത്തി. പത്തനംതിട്ട ഏരിയ കമ്മറ്റി അംഗം കുമ്പഴ അൻസാരിയെയാണ് ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. തോമസ് ഐസക്ക് പരാജയപ്പെട്ടതിന് പിന്നാലെ വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂവെന്നായിരുന്നു അൻസാരി ഫേസ്ബുക്കിൽ കുറിച്ചത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ സംഭവം വിവാദമായി. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സിപിഎം ജില്ലാ കമ്മറ്റി യോഗമാണ് അൻസാരിയെ തരം താഴ്ത്താൻ തീരുമാനിച്ചത്. ഏരിയാ കമ്മറ്റി യോഗം ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ തീരുമാനം നിലവിൽ വന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

