ബീഗിൾ ഇനത്തിൽപ്പെട്ട നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം :

Crime
Print Friendly, PDF & Email

തിരുവല്ല: ബീഗിൾ ഇനത്തിൽപ്പെട്ട നായയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ്എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്. പോലീസ് നായയായി ഉപയോഗിക്കുന്ന ഇനമാണ് ബീഗിൾ. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലച്ചോറ് വരെ പുറത്ത് വന്നു. മൂക്കിന്റെ പാലവും തകർന്നു. ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയ നായയെ ഡോ. സുനിൽ കുമാറിന്റെ നേത്യത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷൻ നടത്തിയെങ്കിലും അപകട നില തരണം ചെയ്യതിട്ടില്ല. പുളിക്കീഴ് പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ സി.കെ.അജിത്ത്കുമാർ, എസ്.ഐമാരായ സുരേന്ദ്രൻ, കുരുവിള എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നു. പ്രദേശത്ത് മദ്യപൻന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *