തിരുവല്ല: സഹകരണ മേഖലയിലൂടെ സംസ്ഥാനത്തിന്റെ സ്വയംപര്യാപ്തതയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് മെംബർ അഡ്വ. ബി. രാധാകൃഷ്ണ മേനോൻ പറഞ്ഞു. എന്നാൽ സാധാരണ ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങൾ വഴി സർക്കർ പദ്ധതികൾ നല്കുന്നതിനെ തടസപെടുത്തുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സഹകാർ ഭാരതി സംസ്ഥാന സമ്മേളനം സ്വാഗത സംഘം സഞ്ചാലൻ സമിതി സംയുക്ത യോഗം മണിപ്പുഴ ദേവസ്വം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളിലൂടെ കാർഷിക സ്വാശ്രയ മേഖലകൾ കേരളത്തിൽ ശക്തമാക്കാനുള്ള നിരവധി ആവിഷ്ക്കാരങ്ങൾക്കാണ് മൂന്നാം മോദിജി സർക്കർ രൂപം നല്കിയിരിക്കുന്നത്. എന്നാൽ നേരിട്ടുള്ള അഴിമതി രഹിത പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നില്ക്കുന്നത് എന്താണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി. സഹകാർ ഭാരതി സ്വാഗത സംഘം മുഖ്യ സംയോജകൻ ഡി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ. ആർ. കണ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറി എസ്. മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ. രാജശേഖരൻ, ബാംകോ എം.ഡി. കെ. പി. രാജൻ,തിരുവല്ല നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസൻ പുറയാറ്റ് , സഹകാർ ഭാരതി ജില്ല പ്രസിഡന്റ് അഡ്വ. ശ്യം മണിപ്പുഴ, ജില്ല സെക്രട്ടറി അനിൽകുമാർ, അക്ഷയശ്രീ ജില്ല പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അമ്പിളി. ഡി. നായർ, സഹകാർ ഭാരതി ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, മഹിളാ പ്രമുഖ് ലളിതകുമാരി, ജോയിന്റ് സെക്രട്ടറി മാരായ എൻ.ഡി. രവി , പ്രീത ബാബു, ജില്ല ട്രഷർ രവീന്ദ്രൻ നായർ, താലൂക്ക് പ്രസിഡന്റ് പ്രകാശ് ബി പിള്ള, മങ്കൊമ്പ് ഗ്രാമപഞ്ചായത്ത് മെംബർ വിധു പ്രസാദ് എന്നിവർ സംസാരിച്ചു


