20 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ

Pathanamthitta
Print Friendly, PDF & Email

പന്തളം: ഇരുപതു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ചു നിലയിൽ കണ്ടെത്തി. ചേരിക്കൽ, മന്നം കോളനിയിൽ അബ്ദുൾറഹീമിന്റെയും സബീലയുടെയും രണ്ടാമത്തെ മകൻ മുഹമ്മദ് അലിഫിനെയാണ് ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. അമ്മ കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം ബാത്‌റൂമിൽ പോയി മടങ്ങി വന്നപ്പോൾ മൂക്കിലൂടെയും വായിലൂടെയും പാൽ ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു.

ഉടൻ തന്നെ കുഞ്ഞിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരൻ മുഹമ്മദ് റാഫി, പോസ്റ്റ് മാസ്റ്റത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ചേരിയക്കൽ മുസ്ലീം പള്ളി കബർസ്ഥാനിൽ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *