റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
തിരുവല്ല : റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവർണർ നോമിനി മേജർ ഡോണർ റോട്ടേറിയൻ ഡോ. ടീന ആന്റണി 2024-2025 വർഷത്തെ വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ വിവിധ വിഭാഗങ്ങളിലുള്ളവരെ തികച്ചും തുല്യമായി കണ്ട് എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്ലബ് സംസ്കാരം രൂപപ്പെടുത്താൻ എല്ലാ റോട്ടറി അംഗങ്ങളും പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് ഗവർണർ പറഞ്ഞു.
പ്രസിഡന്റ് ലിജോ മത്തായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് റവന്യു ഡയറക്ടർ മാത്യൂസ് കെ ജേക്കബ്, അസി.ഗവർണർ അഭിലാഷ് ചന്ദ്രൻ, ജി.ജി ആർ സനൽ ജി പണിക്കർ, സെക്രട്ടറി റിൻസൻ മാത്യു, ട്രഷറാർ ബിജു ലങ്കാഗിരി, വൈസ്മെന്റ് ക്ലബ്ബ് ഓഫ് ദുബായ് പ്രസിഡന്റ് സോണി ഏബ്രഹാം, വൈസ്മെൻസ് ഇന്റർനാഷണൽ സർവ്വീസ് ഡയറക്ടർ ജോബി ജോഷ്വാ, വൈസ് പ്രസിഡന്റ് കുര്യൻ ഫിലിപ്പ്, ജിനു കെ തോമസ് എന്നിവർ പ്രസംഗിച്ചു.

2024-2025 വർഷത്തെ ഭാരവാഹികളായി ലിജോ മത്തായി (പ്രസിഡന്റ്), റിൻസൻ മാത്യു (സെക്രട്ടറി), ബിജു ലങ്കാഗിരി (ട്രഷറാർ) എന്നിവർ ചുമതലയേറ്റു.


