ധന്യൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 71 ആം ഓർമ്മപ്പെരുന്നാൾ : തീർത്ഥാടന പദയാത്ര നാളെ ആരംഭിക്കും

Pathanamthitta Lifestyle
Print Friendly, PDF & Email

തിരുവല്ല – പുനരൈക്യ ശിൽപിയും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായിരുന്ന ധന്യൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 71 ആം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 മുതൽ 14 വരെ (ബുധൻ മുതൽ ഞായർ വരെ) മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദൈവാലയത്തിൽനിന്നും പുണ്യ പിതാവിൻറെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻറ് മേരീസ് ആർക്കിഎപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടന പദയാത്രക്ക് നാളെ ആരംഭം കുറിക്കും.

നാളെ രാവിലെ 8:00 മണിക്ക് തിരുവല്ല സെന്റ് ജോൺസ് ​മെത്രപ്പോലീത്തൻ കത്തീഡ്രൽ കബർ ചാപ്പലിലെ വി.കുർബാനയോടും ​​ധൂപ പ്രാർത്ഥനയോടും കൂടെ തീർത്ഥാടന പദയാത്ര ആരംഭിക്കും. തിരുവല്ല അതിഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി ജോൺ ന് വള്ളിക്കുരിശ് നൽകിക്കൊണ്ട് തീർത്ഥാടന പദയാത്രക്ക് ഔദ്യോഗിക ആരംഭം കുറിക്കും. തുടർന്ന് , മേരിഗിരി അരമന , ചെറുപുഷ്പഗിരി അരമന , ബഥാനിയ , തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റി , ഹോളി സ്പിരിറ്റ് മഠം , റീജിയണൽ സെന്റർ തുകലശേരി , ബഥനി ദയറാ തുകലശ്ശേരി , ബഥനി കോൺവെന്റ് തിരുമൂലപുരം , തിരുമൂലപുരം സെ . മേരിസ് ദൈവാലയത്തിലൂടെ കടന്നു പോയി, പുണ്യ പിതാവ് താപസ ജീവിതം നയിച്ച മലങ്കരയുടെ പിതൃഭവനമായ (ബേത് ആബോ ദ് മലങ്കര ) തിരുമൂലപുരത്തെ പുണ്യ ഗ്രഹത്തിൽ പദയാത്ര പ്രവേശിച്ച്, തോട്ടഭാഗം സെ . മേരീസ് , ഇരവിപേരൂർ സെ . ആന്റണിസ് , പുറമറ്റം സെ . മേരീസ് , തച്ചമം സെ . ജോസെഫ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയങ്ങൾ സന്തർശിച്ച്, മുണ്ടൻ മലയിൽ നിന്ന് പിതാവ് കടന്നു വന്ന് താമസിച്ച വെണ്ണിക്കുളം സെൻറ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ എത്തിച്ചേരുകയും,

തുടർന്ന് പുണ്യ പിതാവ് സ്ഥാപിച്ച പുല്ലാട് സെൻറ് ആൻറണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ എത്തി ഒന്നാം ദിനം സമാപിക്കുന്നു. ജൂലൈ 11 വ്യാഴാഴ്ച്ച രാവിലെ 6 മണിക്ക് വി.കുർബാനയോടുകൂടി തീർഥാടന പദയാത്രയുടെ രണ്ടാം ദിനം പുനരാരംഭിക്കുന്നു. മാരാമൺ, എലന്തൂർ, ചീക്കനാൽ, ഓമല്ലൂർ, കൈപ്പറ്റൂർ, തട്ട, ആനന്ദപ്പള്ളി എന്നീ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയങ്ങൾ വഴി കടന്നു പോയി റാന്നി പെരുന്നാട്ടിൽ നിന്നെത്തുന്ന പദയാത്രാ സംഘവുമായി സംഗമിക്കുന്നു. ജൂലൈ 14 ഞായർ തീർത്ഥാടന പദയാത്രാ സംഘം തിരുവനന്തപുരം പട്ടം സെൻറ് മേരീസ് ആർക്കിഎപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *