എറണാകുളം – ആദ്ധ്യാത്മികതയുടെ പുണ്യം പേറുന്ന കർക്കിടക മാസത്തിൽ പഴമയുടെ ഗൃഹാതുരുത്വമുണർത്തി മറ്റൊരു ഭജനക്കാലം വരവായി.. മലനാട് ടിവി ഗ്രാമീണ ഭജന ഗായകർക്ക് ഒരു വേദിയൊരുക്കുന്നു. പറക്കാട്ട് ജ്വലറി, സ്റ്റാർ ഭജൻസ് ഭാരതത്തിന്റെ തനത് ഭജന ഗീതങ്ങൾക്ക് ഒരുവേദി…
ഗ്രാമീണ ഭജന സംഘങ്ങൾ മാറ്റുരക്കുന്നു… ഗ്രാമീണ ഗായകർ താരങ്ങളാകുന്ന ആ നാളുകൾ വരവായി…
ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ..

സ്റ്റാർ ഭജൻസ്
നിബന്ധനകൾ
1.വയ്മൊഴിയായി മാത്രം നിലകൊള്ളുന്ന പരമ്പരാഗത ഭജന ഗാനങ്ങളുടെ ശേഖരണം എന്ന നിലയിൽ
പാരമ്പര്യ ഭജനാശൈലി അനുവർത്തിക്കുന്ന മാതൃകയാണ് പ്രധാന ചട്ടക്കൂട്…
2.കുറഞ്ഞത് ഒരു ഗ്രൂപ്പിൽ 5 പേരുണ്ടാകണം
3.ബഹുമാനിക്കു ക അല്ലെങ്കിൽ പങ്കിടുക എന്ന അർത്ഥമാണ് ഭജൻ എന്ന സംസ്‌കൃത പദത്തിന് അർത്ഥമെന്ന നിലയിൽ മതപരമായതോ ആത്മീയത നിറഞ്ഞതോ ആയ കീർത്തനങ്ങൾ എല്ലാം ഭജന എന്ന മേഖലയിൽ പെടുന്നു.. എന്നാൽ കർക്കിടമാസ (രാമായണ മാസം )പ്രാധാന്യമെന്നനിലയിൽ നാടൻ ഹൈന്ദവ കീർത്തനങ്ങൾക്കാണ് ഇവിടെ അവസരം നൽകിയിരിക്കുന്നത്…
3. വർത്തമാന മാറ്റങ്ങൾ ഉൾകൊണ്ട ഭജനകൾക്കും പങ്കെടുക്കാം..
4. ഏറ്റവും കൂടുതൽ കാഴ്ചക്കാർ, ഏറ്റവും കൂടുതൽ കമെന്റ്സ് എന്നിവയും വിധിനിർണയത്തെ ബാധിക്കുന്നതാണ്..പ്രേക്ഷകരാണ് വിധികർത്താക്കൾ
5. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ അവസരം ലഭിക്കും..
6. പറക്കാട്ടു ജ്വലറി നൽകുന്ന സ്വർണ്ണത്തിൽ പൊതിഞ്ഞ വിഗ്രഹവും 10000 രൂപയുമാണ് സമ്മാനം..
7. പങ്കെടുക്കുന്ന എല്ലാ സമിതികൾക്കും സമ്മാനങ്ങൾ..
8. വൈകിട്ട് 3 മണിക്ക് സമിതികൾ റിപ്പോർട്ട് ചെയ്യണം
9. ചിത്രീകരിക്കുന്ന ഗാനങ്ങൾ പുന സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം, നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള അവകാശം മലനാട് ടിവിക്ക് ഉണ്ടാകും 10. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് ടീമംഗങ്ങൾ പങ്കെടുക്കുന്ന ഒരു ലഘു വീഡിയോ അയച്ചുതരിക.. Whats app 9947893694
11. രെജിസ്ട്രഷൻ സംബന്ധമായ എല്ലാവിവരങ്ങൾക്കും ബന്ധപ്പെടാം
9947893694


