ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ അന്താരാഷ്‌ട്ര യോഗ ദിനാചരണം

Health Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനത്തിന് ശേഷം വിശിഷ്ട വ്യക്തികളെ വിദ്യാർത്ഥികൾ സ്റ്റേജിലേക്ക് ആനയിച്ചു ആരതി ഉഴിഞ്ഞു തിലകമണിയിച്ചു ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഗോപകുമാർ പിഎസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ സ്‌കൂളിൽ മാനേജരും, മാനേജിംഗ് ട്രസ്റ്റിയുമായ ശ്രീ അജയകുമാർ വല്ലുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.

അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനകരമാകും എന്നും, എന്താണ് യോഗ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം വളരെ ലളിതമായി പറഞ്ഞുകൊടുത്തുകൊണ്ടു ശ്രീ ഗുരു വിദ്യാരാജ് സ്വാമികൾ വ്യജയാനന്ദ വിദ്യാലയത്തിലെ യോഗാദിന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ യോഗ ഡെമോൺസ്‌ട്രേഷൻ നടന്നു.

സ്‌കൂൾ രക്ഷാധികാരി കൂടിയായ ശ്രീ കുമ്മനം രാജശേഖരൻ യോഗാദിന പ്രഭാഷണം നടത്തി. പ്രവാസിയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹിയും കൂടിയായ ശ്രീ ജോസ് കോലേത്ത്, ശ്രീ. ചന്ദ്രശേഖരൻ, ശ്രീ എകെ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസാ പരംഗങ്ങൾ നടത്തി.
വൈസ് പ്രിൻസിപ്പൽ ശ്രീമതി ലത എസിന്റെ നന്ദി പ്രകാശനത്തോടെ പൊതു സമ്മേളനം അവസാനിച്ചു.

തുടർന്ന് മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന യോഗാ പ്രദർശനത്തിൽ ശ്രീ കുമ്മനം രാജശേഖരനും അവർക്കൊപ്പം യോഗയിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.

 

 

Leave a Reply

Your email address will not be published. Required fields are marked *