ലബോറട്ടറി ടെക്‌നീഷ്യൻ തസ്തിക അഭിമുഖം 26, 27 തീയതികളിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ. 714/22) തസ്തികയുടെ 31/01/24 ലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്കായി ജൂൺ 26, 27 തീയതികളിൽ രാവിലെ 9.30/ ഉച്ചയ്ക്ക് 12.00 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകൾ മുതലായവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ: 0468 2222665.

Leave a Reply

Your email address will not be published. Required fields are marked *