പത്തനംതിട്ട – ബഡ്സ്, ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീ മലപ്പുറത്ത് നടത്തിയ ബഡ്സ് ഒളിമ്പ്യ സംസ്ഥാന കായികമേളയിൽ രണ്ടാംസ്ഥാനം നേടി അഭിമാനകരമായ പോരാട്ടം നടത്തി പത്തനംതിട്ട. ആതിഥേരായ മലപ്പുറം 71 പോയിന്റോടെ ഒന്നാംസ്ഥാനം നേടിയപ്പോൾ 51 പോയിന്റുമായി പത്തനംതിട്ട തീപാറും പോരാട്ടം കാഴ്ചവച്ചു. നാറാണംമൂഴി ബഡ്സ് വിദ്യാർഥിയായ റോഷ്നി പി റിജോ, കൊടുമൺ ബിആർസി വിദ്യാർഥി ആർ ഡി അമൃത എന്നിവർ ഓവറോൾ വ്യക്തിഗത ചാമ്പ്യൻമാരായി. ജില്ലയിൽനിന്ന് 24 വിദ്യാർഥികളാണ് ബഡ്സ് ഒളിമ്പ്യയിൽ പങ്കെടുത്തത്.


