കന്യാകുമാരി: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജലതരംഗം 2024 സംഘടിപ്പിക്കുന്നു.
നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക ,പരിസ്ഥി തി സംരക്ഷണത്തിന് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ വെച്ച് നടക്കും.

ജൂൺ 12ന് ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിക്കും.വിവിധ നദികളിൽ നിന്നും ശേഖരിക്കുന്ന ജലം ‘മഴ മിത്ര’ത്തിൽ എത്തിച്ച് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിക്കടവിലെ പമ്പാ നദിയിൽ ഒഴുക്കുമെന്ന് ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.


