പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തിരഞ്ഞെടുത്തു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ബീന പ്രഭയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാറാണ് ബീന പ്രഭയെ നാമനിർദ്ദേശം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ പിൻതാങ്ങി. കൊടുമൺ വാർഡിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. നിലവിൽ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായിരുന്നു. കൊടുമൺ പഞ്ചായത്തംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.


