“ഗോ ഫസ്റ്റ് എയർലൈൻ: യാത്രക്കാരുടെ ആശങ്ക അകറ്റണമെന്ന് അബുദാബി കെഎംസിസി

Kerala World
Print Friendly, PDF & Email

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

അബൂദാബി: സർവ്വീസുകൾ പലതും നിർത്തൽ ചെയ്തു യാത്രക്കാരെ ആശങ്കയിലാക്കുന്ന ഗോ ഫസ്റ്റ് എയർലൈൻ നടപടി പ്രതിഷേധാർഹമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നും അബുദാബി സംസ്ഥാന കെഎംസിസി ആവശ്യപ്പെട്ടു.സർവീസ് റദ്ദാക്കുന്നതായി യാത്രയുടെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം അറിയിക്കുന്നതിലൂടെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും കടുത്ത മാനസിക പ്രയാസവുമാണ് വരുത്തിവെക്കുന്നത്. നേരെത്തെ ടിക്കറ്റ് എടുത്തവർ ഇപ്പോൾ മറ്റൊരു ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയിലധികം പണം നൽകേണ്ട അവസ്ഥയാണുള്ളത്.

സാങ്കേതിക കാരണങ്ങൾ പറഞ്ഞു കഴിഞ്ഞ രണ്ടുദിവസമായി ഗൾഫ് നാടുകളിലേക്കുള്ള സർവ്വീസ് റദ്ദാക്കിയിരിക്കുകയാണ്. വരുദിവസങ്ങളിലും ഇത് തുടരുമെന്ന് പ്രവാസികൾ ആശങ്കപ്പെടുന്നു. അവധികാലം എത്തുന്നതോടെ നാട്ടിലേക്കുള്ള യാത്ര ഇതോടെ ദുരിതപൂർണ്ണമായിമാറും. അതുകൊണ്ടുതന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്നും, വിദേശ വിമാന കമ്പനികൾക്ക് അധിക സർവീസ് നടത്തുവാൻ ഉടൻ അനുമതി നൽകണം.അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വർധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

ജീവനക്കാർ സത്യസന്ധരെന്ന് ഡയറക്ടർ: പ്രസിഡന്റിനല്ലാതെ മറ്റാർക്കും പരാതിയില്ലെന്നും പരാമർശം: പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ പഞ്ചായത്ത് ഡയറക്ടർ തിരിച്ചെടുത്തു

ജീവനക്കാര്‍ സത്യസന്ധരെന്ന് ഡയറക്ടര്‍: പ്രസിഡന്റിനല്ലാതെ മറ്റാര്‍ക്കും പരാതിയില്ലെന്നും പരാമര്‍ശം: പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ പഞ്ചായത്ത് ഡയറക്ടര്‍ തിരിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *