തലവടി – കഴിഞ്ഞ 12 വർഷമായി അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവൽ വാലയിൽ തിരുമേനിയുടെ വാഹനത്തിന്റെ വളയം തിരിക്കുന്നത് അൻഷാദ് ആണ്. സി.എസ്.ഐ മദ്ധ്യ കേരള മഹായിടവകയുടെ ചുമതല വഹിച്ചിരുന്ന സമയം വളരെ കൃത്യനിഷ്ടതയോടെയും സമയ ക്ളിപ്തതയോടെയും ബിഷപ്പിനെ എത്തിച്ചിരുന്നത് അൻഷാദ് ആയിരുന്നു. പദവിയിൽ നിന്നും വിരമിച്ചിട്ടും അൻഷാദ് ബിഷപ്പിന്റെ നിഴൽപ്പോലെ കൂടെയുണ്ട്.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ബിഷപ്പിനൊപ്പം ദൂരയാത്ര ചെയ്യുന്നതിനിടയിൽപോലും വെള്ളിയാഴ്ച നിസ്ക്കാരം നടത്തുന്നതിന് അൻഷാദിന് അവ ഒന്നും തടസ്സമായിട്ടില്ല. യാത്രക്കിടയിൽ പള്ളിയിൽ കയറി അൻഷാദ് നിസ്ക്കരിച്ച് മടങ്ങി വരുമ്പോൾ ബിഷപ്പ് കാറിനുള്ളിൽ ഇരുന്ന് പുസ്തക വായനയിൽ മുഴുകിയിരിക്കും. പായിപ്പാട് നിർമ്മിച്ച മസ്ജിദിന്റെ സമർപ്പണ ചടങ്ങിൽ ബിഷപ്പിനെ മുഖ്യ പ്രഭാഷണം നടത്തുന്നതിന് ക്ഷണിക്കുന്നതിന്നും അൻഷാദ് മറന്നില്ല.
കേരളത്തിലെ സി.എസ് ഐ ഇടവകകളും ബിഷപ്പിന്റെ ബന്ധു വീടുകളും എല്ലാം അൻഷാദിന് സുപരിചിതം…… ഗതാഗത നിയമങ്ങൾ എല്ലാം പാലിച്ച് 4 പേരടങ്ങുന്ന കുടുംബത്തെ പുലർത്തുന്നതിന് വളയം പിടിക്കുന്നതിനിടയിൽ മിത ഭാഷകൻ ആണെങ്കിലും പുഞ്ചിരിയ്ക്ക് ഒട്ടും പിശുക്ക് കാണിക്കാറില്ല.
അൻഷാദിന്റെ ജന്മ ദിനവും, വിവാഹ വാർഷികവും എല്ലാം ഈ വരുന്ന രണ്ടു ദിവസത്തിനുള്ളിൽ ആണ്.
അൻഷാദിനും ഷമീനയ്ക്കും വിവാഹ വാർഷിക ആശംസകൾ..!!

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭാ ചർച്ചിലെത്തി മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ സി. എസ്. ഐ സഭ ബിഷപ്പ് റൈറ്റ് റവ തോമസ് സാമുവൽ അനുശോചനം അറിയിച്ചുകൊണ്ട് പ്രാർത്ഥിച്ചു.


