തിരുവല്ല – ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. അനുശോചന സന്ദേശം ഇങ്ങനെ..
ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ വിയോഗം കേരളീയ സമൂഹത്തിനു പൊതുവിലും, സഭക്കും സഭൈക്യ പ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും നഷ്ടമാണ്. കേരളത്തിന്റെ യശസ്സ് ലോകരംഗത്തെത്തിച്ച ആത്മീയാചാര്യൻ ആയിരുന്നു അഭിവന്ദ്യ മെത്രാപ്പൊലീത്ത. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ലോകമാകെ സുവിശേഷ പ്രചാരണം നടത്തി. റേഡിയോ, എലിവിഷൻ തുടങ്ങിയ മാധ്യമങ്ങളെ അതിനായി പ്രയോജനപ്പെടുത്തി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് രൂപീകരിക്കുന്നതിലും, ആരോഗ്യ, വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിൽ രാജ്യത്തിനു പുറത്തും മികച്ച സംഭാവനകൾ നൽകുന്ന നിലയിലേക്ക് സഭയെ വളർത്തുന്നതിലും മാതൃകാപരമായ നേതൃത്വം നൽകി.
അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ സഭാംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.



