മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതു ദർശനം ആരംഭിച്ചു.

Kerala Alappuzha Pathanamthitta World
Print Friendly, PDF & Email

ഡാലസ് : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു.

കൊളംബോ – കിഗാലി ഭദ്രാസന അധിപൻ ഗീവര്ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി. സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ ഉൾപ്പെടെ നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി. ഭൗതീക ശരീരം ഇന്ന് അമേരിക്കൻ സമയം വൈകിട്ട് നാലു മുതൽ എട്ടു വരെ ഡാളസിലെ റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും.

ഭൗതിക ശരീരം 20ന് കേരളത്തിലെത്തിക്കും. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലും കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് കൺവൻഷൻ സെന്ററിലും തുടർന്ന് കബറടക്കം 21ന് സെൻ്റ് തോമസ് നഗറിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കുമെന്ന് സഭാ വക്താവ് ഫാദർ സിജോ പന്തപള്ളിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *