മഴ പെയ്തപ്പോൾ റോഡരികുകളിൽ അപകടക്കുഴികൾ

Kerala Pathanamthitta
Print Friendly, PDF & Email

കുളനട – ഉള്ളന്നൂർ മാന്തുക റോഡ് സൈഡിലെ കാഴ്ചയാണ് ഈ കാണുന്നത്. വാട്ടർ അതോറിറ്റി പൈപ്പൊക്കെ കുഴിച്ചിട്ടിട്ടു സ്ഥലം കാലിയാക്കി, ഒരു മഴപെയ്തപ്പോൾ ഇളകിയ മണ്ണെല്ലാം ഒലിച്ചുപോയി റോഡിന്റെ സൈഡുകളിൽ എല്ലാം അപകടക്കുഴികൾ രൂപപ്പെട്ടു. അനേകം വാഹനങ്ങളും, ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരുമൊക്കെ കടന്നുപോകേണ്ട റോഡാണ്. രാത്രി കൂടിയായാൽ അപകടങ്ങൾ ഉറപ്പ് . ഇന്ന് പല ബൈക്ക് യാത്രക്കാരും ഈ കുഴികളിൽ വീഴുവാൻ തുടങ്ങിയതാണ്. മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കുമ്പോൾ അപകടം ഉറപ്പ് . ആരോട് പരാതി പറയാൻ എന്ന് നാട്ടുകാർ ? ഈ അവസ്ഥ ഒരു റോഡിന്റെ മാത്രമല്ല . മിക്ക റോഡുകളിലും ഇതാണാവസ്ഥ. വാട്ടർ അതോറിറ്റി പൈപ്പുകൾ കുഴിച്ചിട്ട സ്ഥലങ്ങളിലൊക്കെ മണ്ണ് ഒലിച്ചുപോയി അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരപകടം ഉണ്ടാകുന്നതിനു മുമ്പ് അധികൃതർ നടപടിയെടുക്കുമെന്ന് കരുതാം. ഈ കുഴികളിൽ വീണു അപകടത്തിൽപ്പെട്ട് ജീവനുകൾ പൊലിയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം !!

Leave a Reply

Your email address will not be published. Required fields are marked *