കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട – കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി. കുമ്പഴ മനയത്ത് വീട്ടില്‍ ജനകി (92) 2020 സെപ്റ്റംബര്‍ ഏഴിന് രാത്രി 11 ന് കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊല്ലപ്പെട്ട കേസില്‍ വീട്ടിലെ പുറം പണികള്‍ ചെയ്തുവന്ന തമിഴ്‌നാട് സ്വദേശി മയില്‍
സാമി(73)യാണ് ശിക്ഷിക്കപ്പെട്ടത്.

പിഴത്തുക ജാനകിയുടെ ഇളയ മകന് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് ഉത്തരവ്. വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം താമസിച്ചുവന്ന പ്രതി ഭൂപതിയെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്. പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ന്യൂമാന്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്‌പെക്ടര്‍ ജി സുനിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി മയില്‍ സ്വാമി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *