നെല്ലിമുകളില്‍ പോലീസ് വാഹനവും ട്രാവലറുമായി കൂട്ടിയിടിച്ചു: ഡിവൈ.എസ്പിക്കും പൊലീസ് ഡ്രൈവറിനും പരുക്ക്

Pathanamthitta Kerala
Print Friendly, PDF & Email

അടൂര്‍: നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്.പിക്കും പൊലീസ് ഡ്രൈവര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരുക്ക്. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവര്‍ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുളള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

ട്രാവലറില്‍ സഞ്ചരിച്ചിരുന്ന പാലായില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കും പരുക്കുണ്ട്. ഇവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *