സുരേഷ് ഗോപി ജയിക്കില്ല ; തുഷാറും ജയിക്കില്ലെന്ന് വെള്ളാപ്പള്ളി

Kerala Politics Thrissur
Print Friendly, PDF & Email

തിരുവനന്തപുരം : എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കും. കാരണം ഇവിടുത്തെ രണ്ടു മുന്നണികളും ന്യൂനപക്ഷങ്ങളെ മതിയെന്ന് പറയുന്നതാണ് ഇതിന്റെ കാരണം. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അവർ പരസ്പരം മത്സരിച്ചതിനാൽ ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എന്നാലും തൃശ്ശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ​ഗോപി ജയിക്കില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹമൊരു സിനിമാക്കാരനാണ്. രാഷ്ട്രീയ അടവുനയവും മെയ്‌വഴക്കവും അദ്ദേഹത്തിന് ഇല്ലാത്തതിന്റെ എല്ലാ പ്രശ്‌നവും തൃശ്ശൂരിൽ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളിയുടെ അഭിപ്രായം .

തുഷാറിനോട് മത്സരിക്കേണ്ടെന്ന് പറഞ്ഞതാണ്. അദ്ദേഹത്തിന് ഈഴവ വോട്ടുകൾ ലഭിക്കാനുള്ള സാദ്ധ്യതയില്ല. അങ്ങിനെ രക്ഷപ്പെടാൻ സാധിക്കാതെ വന്നവരാണ് രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലെ വിവാദം ഇ.പി ജയരാജന് ഒഴിവാക്കാമായിരുന്നു. അദ്ദേഹം സീനിയറായ ഒരു നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണുന്നതിൽ തെറ്റില്ല. അദ്ദേഹം ഇക്കാര്യം പാർട്ടിയിൽ പറഞ്ഞിരുന്നെങ്കിൽ തെറ്റില്ല. എന്നാൽ, പാർട്ടിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ അത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമനുസരിച്ച് തെറ്റാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *