സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ; സ്റ്റേജ്, സദസ് ക്രമീകരണങ്ങൾ, കമാനം, ബോർഡുകൾ, ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷനുകൾ ക്ഷണിച്ചു

Kerala Pathanamthitta

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ; സ്റ്റേജ്, സദസ് ക്രമീകരണങ്ങൾ, കമാനം, ബോർഡുകൾ, ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷനുകൾ ക്ഷണിച്ചു

സ്റ്റേജ്, സദസ് ക്രമീകരണങ്ങൾ, കമാനം, ബോർഡുകൾ- ക്വട്ടേഷൻ നൽകാം

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി സ്റ്റേജ് – സദസ് ക്രമീകരണങ്ങൾ, കമാനം, ബോർഡുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിന്/സംവിധാനങ്ങൾ ഒരുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 16 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 2.00 ന് തുറക്കും. ഫോൺ : 0468 2222657.

ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷൻ നൽകാം

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ ഐ ആന്റ് പി ആർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് അഞ്ചു പേർക്ക് (4 + 1) സഞ്ചരിക്കാവുന്ന ടാക്‌സി പെർമിറ്റുള്ള എ.സി. വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും.

ക്വട്ടേഷനുകൾ 2025 ഏപ്രിൽ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോൺ : 0468 2222657.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *