ന്യൂഡൽഹി – ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 25 ഗ്യാരണ്ടികൾ ഉൾപ്പെടുത്തി നീതിയുടെ അഞ്ച് തൂണുകൾ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക. യുവ ന്യായ്, നാരി ന്യായ്, കിസാൻ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികൾ. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ജാതി സെൻസസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുൾപ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹിസേദാരി ന്യായ് (തുല്യത ന്യായ്)
*സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ്
*എസ്സി/എസ്ടി/ഒബിസി സംവരണം 50 ശതമാനം മാത്രമെ പാടുള്ളൂവെന്ന നിബന്ധന ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റും
*എസ്സി/എസ്ടി വിഭാഗത്തിന്റെ ജനസംഖ്യാ അനുപാതം അനുസരിച്ച് പ്രത്യേക ബജറ്റ് കൊണ്ടുവരും
2 )കിസാൻ ന്യായ് (കർഷക ന്യായ്)
എംഎസ് സ്വാമിനാഥൻ കമ്മീഷൻ നിർദേശമുള്ള മിനിമം താങ്ങുവില ഉറപ്പാക്കും
കർഷകരുടെ കടം എഴുതി തള്ളാൻ കമ്മീഷനെ നിയോഗിക്കും
3 )ശ്രമിക് ന്യായ് (ആരോഗ്യം)
സൗജന്യ അവശ്യ രോഗനിർണ്ണയം, മരുന്നുകൾ, ചികിത്സ, ശസ്ത്രക്രിയ, സാന്ത്വന പുനരധിവാസ പരിരക്ഷ എന്നിവ ഉൾക്കൊള്ളുന്ന സാർവത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന അവകാശ നിയമം നടപ്പിലാക്കും
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കടക്കം ദേശീയ മിനിമം കൂലി 400 രൂപയാക്കും.
നഗര മേഖലകളിൽ എംപ്ലോയിമെന്റ് ഗ്യാരണ്ടി നിയമം നടപ്പിലാക്കും
അസംഘടിത തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്, ആക്സിഡന്റ് ഇൻഷൂറൻസ്
പ്രധാനപ്പെട്ട സർക്കാർ ജോലികളിൽ കരാർ നിയമനം അവസാനിപ്പിക്കും.
4-)യുവ ന്യായ് (യുവജനം)
തൊഴിൽ കലണ്ടർ പ്രകാരം 30 ലക്ഷം പുതിയ കേന്ദ്രസർക്കാർ ജോലികൾ
വിദ്യാഭ്യാസമുള്ള മുഴുവൻ യുവജനങ്ങൾക്കും ഒരു മാസം 8500 രൂപ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷം രൂപയുടെ തൊഴിൽ പരിശീലനം
ചോദ്യപേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിനിയമം കൊണ്ടുവരും
താൽക്കാലിക ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും
യുവജനങ്ങൾക്ക് സ്റ്റാർട്ട് ആപ്പുകൾ തുടങ്ങുന്നതിനായി 5,000 കോടിയുടെ ഫണ്ട്.
5- നാരി ന്യായ് (വനിത)
ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ
പുതിയ കേന്ദ്രസർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം
ആശ, അങ്കണവാടി, മിഡ് ഡേ മീൽ വർക്കേഴ്സിന് കേന്ദ്ര ശമ്പള വിഹിതം ഇരട്ടിപ്പിക്കും
സ്ത്രീകൾക്ക് നിയമസംരക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവൻ ഗ്രാമങ്ങളിലും ‘അധികാർ മൈത്രി’യെ ചുമതലപ്പെടുത്തും.
തൊഴിലെടുക്കുന്ന സ്ത്രീകൾക്കായുള്ള ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിപ്പിക്കും.


