ആർ.എസ്.എസ് സർകാര്യവാഹ് ആയി ദത്താത്രേയ ഹൊസബാളെ തുടരും.

India
Print Friendly, PDF & Email

നാഗ്പൂർ: ആർ.എസ്.എസ് സർകാര്യവാഹായി ദത്താത്രേയ ഹൊസബാളെ തുടരും. നാഗ്പൂരിൽ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തെരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.

ശേശിംഭാഗിലെ സ്മൃതിഭവനിൽ നടന്നുവന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭ ഇന്ന് സമാപിക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ പങ്കെടുത്ത പ്രതിനിധി സഭയിൽ 45 പ്രാന്തങ്ങളിൽ നിന്ന് 1500 ലേറെ പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *