മലപ്പുറം – മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം.
കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകനാണ്. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.


