പത്തനംതിട്ട – തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എൻ.ഡി.എ സ്ഥാനാർഥിയായി അനിൽ ആന്റണിയെ ഇന്നലെ വൈകിട്ട് ദേശീയ നേതൃത്വം പ്രഖ്യാപിച്ചതോടെ തെരെഞ്ഞെടുപ്പ് ഗോദ തയ്യാർ. എൽ.ഡി.എഫ് സ്ഥാനാർഥിയായി തോമസ് ഐസക്കിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ് എം.പി ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർഥി. മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണ രംഗത്ത് ഇപ്പോൾ മുന്നിലാണ്. സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ യു.ഡി.എഫ് സ്ഥാനാർഥിയെ മുൻനിർത്തിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. എങ്കിലും ആന്റോ ആന്റണി സജീവമായി രംഗത്തുണ്ട്.
മണ്ഡലത്തിലെ സ്ഥാനാർഥിയായ തൊമസ് ഐസക്കിനെ എൽ.ഡി.എഫ് ദിവസങ്ങൾക്ക് മുന്നെ പ്രഖ്യാപിച്ചിരുന്നു .അതിതാൽ മുന്നണി പ്രചരണ രംഗത്ത് ഒരു പടി മുന്നിലായി. സ്ഥാനാർത്ഥിയുടെ പോസ്റ്ററ്ററ്റു മണ്ഡലത്തിലുടനീളം നിറഞ്ഞിട്ടുണ്ട് .വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്നതിലും തോമസ് ഐസക്ക് ഒരു പടി മുന്നിൽ തന്നെ .
എ ക്ലാസ് മണ്ഡലമായാണ് പത്തനംതിട്ടയെ ബി.ജെ.പി കാണുന്നത്.ഇവിടെ അപ്രതിക്ഷിത സ്ഥാനാർത്ഥിയാണ് കളം പിടിച്ചിരിക്കുന്നത് .പി .സി .ജോർജിനെ വെട്ടിയാണ് അനിൽ ആന്റണി രംഗത്തെത്തിയത്. ബി .ഡി .ജെ .എസ് ഉയർത്തിയ ശക്തമായ പ്രതിഷേധമാണ് ദേശീയ നേതൃത്വത്തെ ഇത്തരം ഒരു അട്ടിമറി നീക്കത്തിന് പ്രേരിപ്പിച്ചത് എന്നാണറിയുന്നത്.എന്നാൽ ജോർജിന് പകരംപി .എസ് .ശ്രീധരൻ പിള്ള, സംസ്ഥാന പ്രസിഡണ്ട് കെ .സുരേന്ദ്രൻ എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെ പരിഗണയിൽ ഉണ്ടായിരുന്നു. പക്ഷെ സുരേന്ദ്രനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില ആരോപണങ്ങൾ അണികൾ എറ്റെടുത്തത് വിനയായി. പി.സി ജോർജിനെ നിർത്തിയിൽ കിട്ടുമായിരുന്ന കൈസ്തവ വോട്ടുകൾ അനിലിലൂടെ ഉറപ്പിക്കാമെന്നും നേതൃത്വം കരുതുന്നു.പ ക്ഷെ ജോർജിനെ വെട്ടിയതിലൂടെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ അനിലിന്റെ പ്രകടനം മോശമാവും. നിലവിലെ സാഹചര്യത്തിൽ മണ്ഡലത്തിൽ യു.ഡി.എഫ് ഒരു പടി മുന്നിലാകാനുള്ള സാദ്ധ്യതയാണ് ഉള്ളത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തിൽ ബി.ജെ.പി ക്യാമ്പുകളിൽ നിരാശയും പ്രകടമാണ്.


