നിപുൺ ചെറിയാൻ പറയുന്നത് പ്രായോഗികം ; രാജ്യം പിന്തുടരുന്നത്

Kerala Eranakulam Politics
Print Friendly, PDF & Email

കൊച്ചി – കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചെറായി ബീച്ചിലെ കച്ചവടക്കാരെ വിരട്ടി സാമ്പത്തിക പിടിച്ചുപറി നടത്താൻ ശ്രമിക്കുകയും പലരേയും അനധികൃത കസ്റ്റഡിയിൽ വെയ്ക്കുകയും പൊതുജനങ്ങളോട് പരാക്രമം കാണിക്കുകയും ചെയ്യുന്ന മുനമ്പം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. വിശ്വംഭരനെതിരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ ചോദ്യം ചെയ്യാൻ തയ്യാറാവുകയും. തുടർ നടപടി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറൽ പോലീസ് ജില്ലാ മേധാവിക്കും പരാതിയും സമർപ്പിച്ച സാധാരണ ഒരു പൗരനാണ് നിപുൺ ചെറിയാൻ.

ഈ ഒരറ്റ സംഭവം കൊണ്ടുതന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയാണ് . ഇന്നത്തെ അദ്ദേഹത്തിൻറെ പോസ്റ്റ് ആണ് ഇത്.

തമിഴ് നാട്ടിലെ “കാക പറവാ മലയ്” -ഇൽ നിന്ന് സോളാർ പവർ പ്ലാന്റിന്റെ ദൃശ്യം.
സോളാർ പവർ ഉല്പാദനത്തിൽ രാജ്യം നടത്തുന്ന നിക്ഷേപം പ്രധാനപെട്ടതാണ്. പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും ഇത് കാരണമാകും. ട്രോപ്പിക്കൽ പ്രദേശങ്ങൾ കൂടുതൽ ഉള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സോളാർ പവർ ഉല്പാദന സാദ്ധ്യതകൾ വളരെ കൂടുതലാണ്. പെട്രോളിയം ഇറക്കുമതി കുറയുന്നതോടെ രാജ്യ സുരക്ഷാ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. പെട്രോളിയം ഇറക്കുമതി നിർത്തേണ്ടിവരും എന്ന ഭീക്ഷണിയാണ് ഇന്ത്യയെ മുൻപ് പലപ്പോഴും തടയാൻ വിദേശ ശക്തികൾ ഉപയോഗിച്ച മാർഗം. ഇത് പ്രതിരോധിക്കാൻ പെട്രോളിയം സംഭരിച്ച് വയ്ക്കുന്നതിന് വലിയ ഭൂഗർഭ സംവിധാനങ്ങൾ ഉണ്ടാക്കുകയായിരിന്നു ചെയ്‌തു വന്നിരുന്നത്. ഇപ്പോൾ കാലം മാറി പ്രതിവിധിയും മാറി.

ചിത്രത്തിൽ കാണുന്നത് തമിഴ് നാട്ടിലെ കരൂർ ജില്ലയിൽ അയ്യർ മലയ് എന്നും അറിയപ്പെടുന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന വൈരപെരുമാൾ ക്ഷേത്രത്തിൽ നിന്ന്, 61 MWp ശേക്ഷിയുള്ള അയ്യർ മലയ് സോളാർ പ്ലാന്റിന്റെ ദൃശ്യം. കേരളത്തിൽ കായംകുളത്ത് കായലിൽ 102 MWp ശേക്ഷിയുള്ള ഫ്ലോട്ടിങ് സോളാർ പൗർപ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.

നാളെയുടെ ജനാധിപത്യ നിലനിൽപ്പിനായി ഇതേപോലെ ചോദ്യങ്ങൾ ചോദിക്കുന്ന, യാഥാർത്ഥ്യങ്ങൾ പറയുന്ന പൗരന്മാരെയാണ് ആവിശ്യം. അഭിനവ രായാക്കന്മാരെ പുകഴ്ത്തി വല്ല നക്കാപ്പിച്ചയും കിട്ടും എന്നതുകൊണ്ട് പാണൻ പാട്ട് പാടുന്നവർ തിരിച്ചറിയുക.

 

Leave a Reply

Your email address will not be published. Required fields are marked *