ബസ് കാത്തിരിപ്പു കേന്ദ്രമോ ഇല്ല ; സീബ്ര ക്രോസ് മാഞ്ഞു പോയിട്ട് നടപടിയും ഇല്ല.

Kerala Alappuzha
Print Friendly, PDF & Email

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത് ജനം പൊരിവെയിലത്ത് വലയുന്നു. ജംഗ്ഷനിലെ സീബ്ര ക്രോസ് മാഞ്ഞു പോയതു മൂലം അപകടങ്ങൾ പതിവ് സംഭവമാകുകയാണ്.

അടിയന്തിരമായി അധികൃതർ നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ ആവശ്യപ്പെട്ടു.

അമ്പലപ്പുഴ ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നത് ഒരു വ്യക്ഷ തണലിലായിരുന്നു. റോഡ് വികസനം നടത്തിയപ്പോൾ ആ വൃക്ഷം വെട്ടിക്കളഞ്ഞു. പൊരിവെയിലത്തും മഴയത്തും ഇപ്പോൾ ജനം കട തിണ്ണകളെയാണ് ആശ്രയിക്കുന്നത്.

ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി കുത്തിയിരുപ്പ് സമരം നടത്തിയതു കൂടാതെ നിവേദനവും നല്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *