പത്തനംതിട്ട പൊലീസിനെ ആദരിച്ച് ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രം ഭാരവാഹികൾ

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ഭഗവതികുന്ന് ക്ഷേത്രത്തിന്റെ വഞ്ചികൾ പൊളിച്ചിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ ഉപദേവതാ പ്രതിഷ്ഠകൾ തകർത്ത മോഷ്ടാക്കളെ 12 മണിക്കൂറിനകം പൊക്കിയ പത്തനംതിട്ട പോലീസിന് ഭഗവതിക്കുന്ന് ദേവീക്ഷേത്രം ഭാരവാഹികളുടെ ആദരവ്.

സ്ഥിരം മോഷ്ടാക്കളുടെ മുൻകാല ചെയ്തികൾ അനുസരിച്ചും വിരലടയാളം പരിശോധിച്ചുമാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. ഉടൻ തന്നെ ഒന്നാം പ്രതിയെ കണ്ടുപിടിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നു. ഇവരെ കുറിച്ചും സൂചനകളുണ്ട്. ഒരു വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുമായിരുന്ന വിഷയമാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിലുടെ പോലീസ് പരിഹരിച്ചത്.

ഭഗവതിക്കുന്ന് ക്ഷേത്രസമിതി പ്രസിഡന്റ് സുരേഷ് ജി. നായർ ഉദ്യോഗസ്ഥർക്ക് മൊമെന്റോ കൈമാറി. സെക്രട്ടറി ആർ. ശാന്തിലാൽ, ട്രഷറർ എം.കെ. ശശിധരൻ, കമ്മിറ്റി അംഗങ്ങളായ സ്വാമിനാഥൻ മംഗലത്തിൽ, ജ്യോതിസ് വി. പിള്ള എന്നിവർ ക്ഷേത്ര സമിതിക്ക് വേണ്ടി പങ്കെടുത്തു. ഡിവൈ.എസ്.പി വിനോദ്, എസ്.എച്ച്.ഓ രജീഷ് എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *